ലക്കം-3

21 May 2009










സംസ്കാരവും സംവിധാനങ്ങളും സമ്പത്തും
പങ്കുവെക്കാനായിരിക്കണം.

അടിയറ വെക്കാനാകരുത്




ടിഫിന്‍ ബോക്സുകളില്‍ ചോര മണക്കുന്നു...

ീകര സ്ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യ തിളങ്ങുകയാണ്. പത്രമാദ്ധ്യമങ്ങളില്‍, കത്തിയമരുന്ന മനുഷ്യകോലങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. സ്ഫോടനങ്ങളുടെ ചൂട് കാരണം പത്രങ്ങള്‍ കയ്യിലെടുക്കാന്‍ പറ്റാത്ത അവസ്ഥ. അറിയില്ല; എപ്പോഴാണ് അരികിലെ സ്കൂള്‍ബാഗോ ടിഫിന്‍ ബോക്സോ പൊട്ടിത്തെറിച്ച് ഒരു ജനതയെ മുഴുവന്‍ ഭീകരരാക്കുക എന്ന്. എങ്ങും പരക്കെ ഭയം. നീണ്ട താടി, തലപ്പാവ്... മതചിഹ്നങ്ങള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സ്ഫോടനങ്ങള്‍ക്കു മുമ്പേ അച്ചുകള്‍ നിരത്തപ്പെടുന്നു. മാദ്ധ്യമങ്ങളാണ് രംഗം ഇത്ര വഷളാക്കുന്നത്. പലര്‍ക്കുമിത് കൊയ്ത്തുകാലമാണ്. വൈകാതെ നമുക്ക് കേള്‍ക്കാം: സ്ഫോടനം നിങ്ങള്‍ക്കായി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.....
എഡിറ്റര്‍



മിടിപ്പുകള്‍

സ്പന്ദിച്ചു കൊണ്ടിരിക്കുന്ന പുതുനാമ്പുകള്‍ക്കിടയില്‍ ഒരു മാപിനി, സ്റതസ്കോപ്പ്. കലാകാരന്റെ ഹൃദയമിടിപ്പുകള്‍ ലോകമറിയട്ടെ, സ്പന്ദനങ്ങള്‍ പ്രകമ്പനങ്ങളായി കാതുകളിലലയ്ക്കട്ടെ, തളിര്‍ത്തു കൊണ്ടിരിക്കുന്ന നാമ്പുകളെ ഉള്‍കൊള്ളാന്‍ കലാഹൃദയങ്ങള്‍ വിശാലത കാണിക്കട്ടെ, കള്‍ നേരുന്നു.
എം.എസ്. പുന്നവിള


സ്റതസ്കോപ്പിന്റെ രണ്ടാം ലക്കം പുതുമയുള്ള രചനകളാല്‍ ശ്രദ്ധേയമായിരുന്നു. ജുമൈലത്ത്, ജാബിര്‍ അഹമ്മദ് എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു. യാസിര്‍ പാടൂരും കലക്കി.
ആശാലത കോട്ടക്കല്‍


സൌഹൃദം

ഹൃദയത്തിലെ രാഗതാള ഭാവങ്ങള്‍
ഒത്തു ചേരുന്ന ആത്മാവിന്റെ സംഗീതം.
മൂടല്‍ മഞ്ഞിന്റെ നനുനനുത്ത
കണ്ണുനീര്‍ തുള്ളികള്‍ ശിരസ്സിലേറ്റി
നില്‍ക്കുന്ന ഇലകളെ പൊന്നിന്‍
പൂക്കുട ചൂടിച്ചുറക്കുന്ന നിലാവുപോലെ
സുന്ദരമായ ലോലവികാരം.
സ്നേഹത്തിന്റെ കരിമ്പടം പുതച്ചു
നില്‍ക്കുന്ന സൌഹൃദത്തിന്റെ
വഴിയമ്പലങ്ങളില്‍ സന്തോഷത്തിന്റെ
പുലരികള്‍ വിരുന്നു വരാറുണ്ട്.
സടകുടഞ്ഞെണീറ്റ കാലം സമയത്തിന്റെ
നെറുകയില്‍ തൊടുവിച്ച പ്രശ്നങ്ങളുടെ
കടും ചായക്കൂട്ടുകണ്ട് അമ്പരന്നു നില്‍ക്കുന്ന
മനുഷ്യാത്മാക്കളുടെ മുന്‍പില്‍
പ്രതീക്ഷയുടെ ചിലങ്കയണിഞ്ഞ് സൌഹൃദം
ആടിത്തിമര്‍ക്കുന്നു.
ജീവിതത്തിലെ
അശാന്തിയുടെ ബലികുടീരങ്ങള്‍ക്കു മുന്‍പില്‍
ഒരു പിടി പച്ചരി വാരിയെറിഞ്ഞ്
ശാന്തിയുടെ തീരങ്ങള്‍ തേടി സൌഹൃദത്തിന്റെ
കൈയ്യും പിടിച്ച് നമുക്ക് നടന്നുനീങ്ങാം.
ജയറാം ആലപ്പുഴ



സാക്ഷി

കരയുകയില്ല, ഞാനൊരിറ്റു കണ്ണീര്‍
പൊഴിക്കയില്ലയീ പുഴയുടെ
കുഴിമാടത്തിനരികെ.
വിതുമ്പുന്ന കാറ്റിനും
വിറച്ച ഭൂമിക്കുമിടയില്‍
ഞാനുമൊരു സാക്ഷി
ഈ രക്തസാക്ഷിത്വത്തിലൊരു
മൂകസാക്ഷി.
ധന്യ എസ് നായര്‍
നിലമ്പൂര്‍


കൂട്ടുകാരി

കാര്‍മുകില്‍ മൂടിയൊരെന്‍ ഹൃദയത്തില്‍
കനകക്കതിരായ് വിരിഞ്ഞതോ നീ...
കനവിലും കഥയിലും ഒരുപോലെയെന്നുമെന്‍
കൂടെ നടക്കുന്ന കൂട്ടുകാരീ...
അരിമുല്ല മലരിനോടിയുന്ന ദന്തത്താല്‍
അഴകിന്റെ മഴവില്ലു തീര്‍ക്കുന്നു നീ.
അറിയാതെ ഞാനുമാ ചിരിയുടെ മലര്‍ക്കാവില്‍
അന്തിയോളം വന്നിരിന്നിടുന്നു.
നിദ്രയുടെ വേളയിലും നീയെന്റെയൊപ്പം
നിഴലുപോല്‍ മെല്ലെയൊതിങ്ങിടുന്നു.
നീലിമയാര്‍ന്നൊരു നിന്‍ മുടിയിഴകളില്‍
നിലാവിന്റെ ചന്തം ഞാന്‍ കാണുന്നു.
സുമയ്യ. എച്ച്


ഞാനും നീയും

രണ്ടു ജ•ത്തിലെന്ന പോലെ
വര്‍ഷോദയത്തിലും വസന്തോദയത്തിലും
നമ്മള്‍ കണ്ടുമുട്ടി
എനിക്ക് നിന്റെ വാക്കുകള്‍
അടച്ചിട്ട ജാലകമായി.
നിന്റെ പുഞ്ചിരി...
നീ മൌനത്തിന്റെ കിരണങ്ങള്‍
എന്നിലേക്ക് പൊഴിച്ചപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ സിരകളിലേക്ക്
ഒഴുകിയെത്തുന്ന രക്തത്തില്‍
ലയിച്ചു ചേര്‍ന്നിട്ടുള്ള
സൌഹൃദം
നിന്റെ കണ്ണുനീരായിരുന്നു.
ഒരിക്കല്‍
നീയെന്റെ പുഴയായി ഒഴുകും
നിന്നില്‍ വീണൊഴുകുന്ന
കരിയിലയായി ഞാനും.
അന്ന്, മനസ്സിന്റെ ഉള്ളറയില്‍
സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍
ഒഴുകാന്‍ വെമ്പല്‍ കൊള്ളുകയാവും
ഞാനും നീയും.

രാജേഷ്

ഒരു പക്ഷേ...

ഒരു പക്ഷേ...
ഒന്നുമുണ്ടായിരിക്കില്ല
തിരക്കേറിയ നിരത്തിലെ
നിറഞ്ഞ കുപ്പയില്‍
വണ്ടിയില്‍ നിന്ന് വീണ
പ്ളാസ്റിക് കവറില്‍
ആളില്ലാ കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന
തടിച്ച ബാഗില്‍
ആരോ മറന്നു വെച്ച
ടിഫിന്‍ ബോക്സില്‍
എങ്കിലും,
ശ്രദ്ധയില്‍ പെട്ടാല്‍
ഒരു നെഞ്ചിടിപ്പാണ്.
പത്രങ്ങളിലെ തിണര്‍ത്ത അക്ഷരങ്ങള്‍
മനസ്സില്‍ ചുരമാന്തും
അടിയില്‍ നിന്ന് ഒരു തരിപ്പ്...
പ്രായാധിക്യം കൊണ്ടാവാം...എന്നാലും..
ഈയടുത്താണ് താടി പറ്റെ വെട്ടിയത്
പെന്‍ഷന്‍ പറ്റാനിനി അധികമില്ല.
പേരക്കുട്ടികളെ ലാളിച്ച് കൊതി തീരണം.
ഇനി ഒന്നു ശ്രദ്ധവിട്ടാല്‍
സകല കുറ്റവും ചുമടായ്...
വയസ്സു കാലത്ത് പേരുമാറ്റാനാ പ്രയാസം.
എം.ആര്‍.കെ. കാച്ചടിക്കല്‍



പിതാവ്

ദൈവമേ,
അവള്‍ ഇത്തവണയെങ്കിലും ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നെങ്കില്‍ ചുറ്റുവട്ടം നോക്കാതെ മനസ്സമാധാനത്തോടെ എനിക്ക് എന്റെ കുഞ്ഞിനെയെടുത്ത് ഒന്നുമ്മവെക്കാമായിരുന്നല്ലോ...
അജിജേഷ് പച്ചാട്ട്



കാത്തിരിപ്പ്


ഒരു കുളിര്‍തെന്നലായ് നീ-
യെന്‍ മനസ്സിനെ കോരിത്തരിപ്പിച്ചു.
നിറ നിലാവുപോല്‍ നിന്‍ മന്ദഹാസമെന്നില്‍ പെയ്തിറങ്ങുമാ സുന്ദര നിമിഷങ്ങള്‍...
ഒരു മഞ്ഞുകണം പോല്‍ പിന്നെ നീ
മാഞ്ഞു പോകവേ, ഞാന്‍ തേടുന്നു നിന്നെ
ആരു നീ, ഒരു പനിനീര്‍ പുഷ്പം-
പോല്‍ വിടര്‍ന്നു മറഞ്ഞ ദേവതേ...
എന്‍ ഉള്ളില്‍ നിന്നുതിരും തേങ്ങല്‍
കാതില്‍ വീഴാതെങ്ങു മാഞ്ഞു നീ...
ഇന്നും ഞാന്‍ കാത്തിരിക്കുന്നു
ഒരു പനിനീര്‍ മലരായ് നീ എന്‍
മുന്നില്‍ വിടരും നിമിഷത്തിനായ്.
സൂര്യമോള്‍ എം.ആര്‍
എടക്കര



നൊമ്പരം


കാലചക്രത്തെ നിയന്ത്രിക്കാന്‍
എനിക്കാകുമായിരുന്നെങ്കില്‍,
നിന്നെ അറിയാന്‍,
നിനക്കിത്തിരി സാന്ത്വനം നല്‍കാന്‍
നിന്നരികെ ഞാനുണ്ടാകുമായിരുന്നു.
ആബിദ. ടി
പാലക്കല്‍




പേരിടാത്ത സ്വപ്നങ്ങള്‍

മകന്‍, ശ്യാമ മേഘങ്ങളില്‍
ജ്വലിക്കുന്ന നക്ഷത്രത്തെ പോലെ
തിളങ്ങാന്‍ അച്ഛനു മോഹം.
ആകാശങ്ങളും കടന്ന് അങ്ങ് അകലങ്ങളിലേക്ക്
അവനെ പറത്തിക്കൊണ്ടേയിരുന്നു.
പൈലറ്റാകണോ ഡോക്ടറാവണോ?
സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച്
ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന് ഉയര്‍ന്ന്...
പറക്കുന്ന പൈലറ്റാവാം.
സ്വപ്നങ്ങള്‍ അവനെ ഉണര്‍ത്തി,
ആകാശത്തോളം വളര്‍ത്തി.
അമ്പിളി മാമനോടും താരകങ്ങളോടും
വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട്
മേഘങ്ങളില്‍ ഒളിച്ചിരിക്കാന്‍,
മാരിവില്ലില്‍ ഊഞ്ഞാലാടാന്‍...
സ്വപ്നത്തില്‍ നെയ്ത സൂചിമുന
അമിതാവേശത്തില്‍ പൊട്ടിയപ്പോള്‍
അവന്റെ ആത്മാവ് മാത്രം
ഉയരങ്ങളിലേക്ക് പറന്നു.
മറ്റാരുടേയോ സ്വപ്നങ്ങള്‍ക്ക് അവനെ
കാവല്‍ നിര്‍ത്തിക്കൊണ്ട്
ഒരു തുള്ളി ഓര്‍മ പോലും
ഇറ്റി വീഴ്ത്താനില്ലാതെ...
കാലാന്തരത്തില്‍ കണ്ടുകൂട്ടിയ
സ്വപ്നങ്ങള്‍ക്ക്
എന്ത് പേര് നല്‍കണമെന്നറിയാതെ...


ഫാത്തിമ വള്ളിക്കാടന്‍
മലപ്പുറം



പുതുമഴ

പുതുമഴ തിമര്‍ത്തു പെയ്യുന്നു...
മഴ പെയ്തു തീര്‍ന്നപ്പോള്‍
എന്റെ മനസ്സും ശൂന്യമായിരുന്നു.
ഷഹ്ന. സി
ആക്കോട്

സ്ത്രീധനം







ജലീല്‍ പൊന്‍മുണ്ടം

മുഖ ചിത്രം : മുഹമ്മദലി വീ. കെ
ഡി.ടി.പി.&ലേഔട്ട് : വീ. കെ.എസ്
സഹകാരി: എം.ആര്‍.കെ കാച്ചടിക്കല്‍
പ്രത്യേക നന്ദി :

ഹരി പാമ്പൂര്‍,
ഷരീഫ് സിയാദ്,
ഷാഹുല്‍ ഹമീദ് ഇളങ്കൂര്‍.

2 comments:

shani October 22, 2011 at 8:21 PM  

ethrayethra abhinandhichalum madhiyavilla.neeyenna vaakkukalude pradhibhayku njanendh ashamsayanu nalkendath?

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP