ലക്കം-9

06 April 2010

മുഖം പലത്‌, വരം ഒന്ന്‌

വയറു തുരന്നെടുക്കപ്പെട്ട പുഴകള്‍ ഓരോ ദിവസവും മനുഷ്യരെ ഒപ്പിയെടുക്കുന്നു. ഫ്‌ളാഷ്‌ ന്യൂസുകള്‍ക്കു മുമ്പില്‍ മുതല ക്കണ്ണീരൊഴുക്കുന്ന മന്ത്രി പുംഗവന്‍മാര്‍....., റിപ്പോര്‍ട്ടുകളുടെ ആധിക്യവുമായി ഉദ്യോഗസ്ഥ വൃന്ദം.... അനുശോചനങ്ങളുടെ പടപ്പാട്ടുയരു മ്പോള്‍ മക്കള്‍ നഷ്‌ടപ്പെട്ട ഉമ്മ(അമ്മ)മാര്‍ ആരെ പഴിചാരും...?
തോണിയുടെ പഴക്കം കൊണ്ടോ, തോണി ക്കാരന്റെ ഇളക്കം കൊണ്ടോ കൗമാരത്തിന്റെ സര്‍ഗാത്മകത അല്‍പ്പം കൂടിപ്പോയത്‌
കൊണ്ടോ അല്ല, കഞ്ഞിക്കു വകയില്ലാത്തവര്‍ വോട്ടവകാ ശം ഒറ്റമൂലിയായി കരുതുമ്പോള്‍ അല്‍പമെ ങ്കിലും ആശ്വാസമേകാനുള്ള ബാധ്യത സര്‍ ക്കാറിനുണ്ട്‌. കൂടുതലൊന്നും വേണ്ട....! വയറു തുരന്ന്‌ ചൊറിപിടിച്ച നദികള്‍ക്ക്‌ കുറുകെ ഒരു പാലം!!
നിരക്ഷര കക്ഷകുക്ഷികള്‍ക്ക്‌ പേടികൂടാതെ നടന്നെങ്കിലും പോവാലോ.....?
-എഡിറ്റര്‍

----------------------------------------------------------------------------------------------------

പുറംചട്ട


കണ്ണടച്ചിരുട്ടാക്കാനാണ്‌

മിഴികള്‍ക്ക്‌ പുറംതൊലി തന്നത്‌.
വഞ്ചനയുടെ നോവ്‌
മറച്ചു വെക്കാനാണ്‌
ചുണ്ടത്തൊരു ചിരി തന്നത്‌.

-വെങ്കിടേശ്വരി പാലക്കാട്‌

----------------------------------------------------------------------------------------------------

ചോപ്പ്‌

കള്ളുകുടിച്ചു ചുവന്ന

നിന്റെ കണ്ണുകളില്‍ നിന്നാണ്‌
കണ്ടെടുത്തത്‌,
പിന്നെയതന്റെ
ജീവിതമാകുകയായിരുന്നു
-വിഷ്‌ണുപ്രിയ ചെറുതുരുത്തി

----------------------------------------------------------------------------------------------------

വൃത്തങ്ങള്‍

ചില വൃത്തങ്ങള്‍

ബന്ധങ്ങളുടെ പരിധിയിലാണ്‌
ഒരു നിശ്ചിത കേന്ദ്രത്തില്‍ നിന്ന്‌,
ഒരു പ്രത്യേക ബിന്ദുവില്‍ നിന്ന്‌
ഒരേ പ്രതലത്തില്‍
ഒരേ അകലത്തിലേക്കു മാത്രം
ആരങ്ങളെ കൊണ്ട്‌
ഘടിപ്പിക്കുന്ന ബന്ധശിഖരങ്ങള്‍!
സ്‌നേഹിക്കുമ്പോഴും
സ്‌നേഹിക്കപ്പെടുമ്പോഴും
കണക്കുകൂട്ടലുകളുടെ ഉദ്ദീപനങ്ങളില്‍
വരച്ചു തീര്‍ക്കുന്ന
കൂട്ടിമുട്ടിയ ഒരു വര.......
വളവില്ല.......
കിഴിവില്ല.....

ഒരു ചെരിവുമില്ല.....!
-സുമയ്യ പേരാപുറത്ത്‌


----------------------------------------------------------------------------------------------------


ഗൃഹസ്ഥം


അമ്മക്കണ്ണിണയിലൂടണമുറിഞ്ഞിരു
കണ്ണീര്‍പ്പുഴ തിളച്ചിരച്ചു പായുന്നു
അച്ഛന്റെ തൊണ്ടക്കുഴിക്കുള്ളിലെപ്പോഴും
ആല്‍ക്കഹോളിന്‍ തീത്തിരത്തല്ലലലറുന്നു
കൂടപ്പിറപ്പുകളിരുട്ടിനിടനാഴിയില്‍
കൂനിപ്പിടിച്ചു കുടല്‍വെന്തിരിക്കുന്നു
ഒക്കെയും കണ്ടു കരളു കലങ്ങിഞാന്‍
തെക്കേപ്പറമ്പിലെ വരിക്കമാവിന്‍കൊമ്പില്‍
ഒറ്റമുഴങ്കയറിലൂഞ്ഞലാടുന്നു
-സുമേഷ്‌കൃഷ്‌ണന്‍ എന്‍. എസ്‌

----------------------------------------------------------------------------------------------------


മൃതി

ഓര്‍മയുടെ നാമ്പില്‍ നീയെന്നും അനശ്വരം
വാക്കുകളുടെ തുമ്പില്‍ നീയെന്നും വികാരം
കാഴ്‌ചയ്‌ക്കു മുമ്പില്‍ നീയെന്നും വിചാരം
കേള്‍വിക്കു പിന്നില്‍ നീയെന്നും വിഹാരം
അനുഭവ ബിന്ദുവില്‍ ഞാനോര്‍ക്കുമെന്നും
നിന്‍ മൃതി ചലനം!
സഹിക്കാന്‍ കഴിയുമില്ലെനിക്കീ
ഓര്‍മക്കു പിറകിലെ ആദിസഞ്ചാരം
മറക്കാന്‍ ശ്രമിച്ചു ഞാന്‍ കഴിയില്ലെനിക്കിനീ
ദു:ഖ ഭാണ്‌ഡത്തെ ചുമക്കുവാന്‍.
-സമീറ ഡൂണ്‍സ്‌ കോളേജ്‌, വെട്ടിച്ചിറ



----------------------------------------------------------------------------------------------------


യാത്ര

നമുക്കു തുടരാം സമാന്തര യാത്ര

സ്‌നേഹത്തിന്‍ മറവില്‍ മുറിവേറ്റ
കാഴ്‌ച്ചയിലെ അപരിചിതര്‍ നാം.
നിശബ്‌ദ ലോകത്തിലെ നിരാലംബര്‍,
കോമാളികള്‍, പിറവിയുടെ വേദനയില്‍
ഒറ്റപ്പെട്ടവര്‍ അങ്കത്തട്ടില്‍ മുറിവേറ്റവര്‍
നൊന്തുപെറ്റവര്‍ക്ക്‌ തണലേകാത്തവര്‍
അലക്ഷ്യ സഹയാത്രികര്‍ക്കൊപ്പം
അനന്തതയുടെ, നീലവാനിലെ
വജ്രഗോളങ്ങളായ്‌
തുടരാം ഇനിയും യാത്ര......
-ഹസ്‌ന വീ.കെ കൊടിഞ്ഞി


----------------------------------------------------------------------------------------------------

ബസ്‌സ്റ്റോപ്പ്‌

മാവിന്‍ ചുവട്ടില്‍ വണ്ടിയിറങ്ങരുത്‌
തെണ്ടികളുടെ ഇടമാണത്‌.
കള്ളുകുടിയന്‍മാര്‍ വഴിവക്കില്‍
നിന്നും ഇരുന്നും കിടന്നും തിരിയും
സ്‌ത്രീകളുടെ കഴുത്തിലെ മാലപൊട്ടിക്കും
പെണ്‍കിടാങ്ങളെ കയറിപ്പിടിക്കും
സഖാവ്‌ കൃഷ്‌ണന്റെ അച്ഛന്‍
ചോരയില്‍ കുളിച്ച്‌ കിടന്നത്‌ അവിടെയാണ്‌
ഇപ്പോഴും മണമുണ്ടത്രേ....!!
രാഘവനെ കാര്‍ത്ത്യായനി പെറ്റതവിടെയാണ്‌
ഇപ്പോഴതവനോര്‍മ്മയില്ലത്രേ.....
ഞാനെന്റെ കൂട്ടുകാരിയുടെ കവിളില്‍
ആരും കാണാതെയുമ്മവെച്ചതവിടെയാണ്‌
കര്‍ഷകത്തൊഴിലാളി സമരത്തില്‍
പോലീസിന്റെ കൈവെട്ടിയതവിടെയാണ്‌
പ്രതിയെ അന്വേഷിച്ചാവോ.....!?
പോലീസെത്താറുണ്ടായിരുന്നു;
വഴിയാത്രക്കാരെ ചോദ്യംചെയ്യാറുമുണ്ടായിരുന്നു
പക്ഷേ, ഇപ്പോഴില്ല..... ഒന്നുമില്ല
മാവിന്‍ചുവട്ടിലൂടെ
വണ്ടിയോടുന്നുപോലുമില്ല......!!
-സുനില്‍ മുക്കാട്ടുകര

Read more...

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP