ലക്കം 2

20 May 2009









കോരനും മുഹമ്മദും പങ്കിട്ടിരുന്ന കുമ്പിള്‍
ആരാണ് തട്ടിയെടുത്തത് ?


ര്‍മ്മകള്‍ക്ക് ആവേശം പകരാന്‍, മതസൌഹാര്‍ദ്ധത്തിലെ പുഴുക്കുത്തുകളെ അടിച്ചടുക്കാന്‍, തലച്ചോറുകള്‍ കഥ പറയേണ്ടത് ഇന്നിലാണ്. ഓണം റമദാനില്‍ നോമ്പ് തുറക്കും, റമദാന്‍ ഓണത്തെ ചേര്‍ത്തുപിടിക്കും. സൌഹാര്‍ദ്ധം എന്ന വാക്ക് എപ്പോഴാണ്പ്രസക്തമായത് ? അറിയില്ല, വാക്കുകള്‍ ഡിക്ഷനറികളില്‍ നിന്ന് തപ്പിയെടുക്കുന്നത് മാധ്യമങ്ങളാണ്. ചെലക്കുന്ന, മഷിപുരട്ടുന്ന ജന്തുക്കള്‍. കോരനും മുഹമ്മദും പങ്കിട്ടിരുന്ന കുമ്പിള്‍ ആരാണ് തട്ടിയെടുത്തത്? അറിയില്ല. ഭീകരവാദത്തിന്റെ തടിച്ച വരകള്‍ക്കിടയില്‍ മനുഷ്യര്‍ ഭയന്നിരിപ്പാണ്.മതങ്ങളെ കൊണ്ടുനടക്കേണ്ടത് മനുഷ്യരാണ്. മനുഷ്യസഹജ വികാരങ്ങളുള്ളവര്‍ പൈശാചികതക്ക് കുടപിടിക്കരുത്. മുഹമ്മദും കോരനും പങ്കിട്ട കുമ്പിള്‍തിരികെ കൊണ്ടുവരേണ്ടതുണ്ട്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് ഒരു പ്ളാസ്റിക് കുമ്പിളെങ്കിലും കിട്ടിയാല്‍ നമുക്ക് ആശ്വസിക്കാം.
എഡിറ്റര്‍





വില്‍ക്കാനുണ്ട്

ഐഡിയ, ബി.എസ്.എന്‍.എല്‍, വൊഡാഫോണ്‍, എയര്‍ടെല്‍ തുടങ്ങി എല്ലാ കണക്ഷനുകള്‍ക്കും പരിപൂര്‍ണ്ണ റൈഞ്ചുള്ള പത്ത് സെന്റ് സ്ഥലം ഉടന്‍ വില്‍പ്പനക്ക്.


പ്രാണവായു

റൈഞ്ച് കിട്ടാതെ യുവാവ് മരിച്ചു

ജാബിര്‍ അഹമ്മദ്


മടുത്തു... ഈ...


രുകരകളിലും അതേ തെങ്ങുകള്‍
അതേ കുമ്മായവീടുകള്‍
അതേ മണല്‍ത്തോണിച്ചൂര്...
വോളിബോള്‍ കളിച്ചുകൊണ്ടേയിരിക്കുന്ന
കുമാരന്‍മാര്‍...
പാലം വരുമെന്ന് മോഹിപ്പിച്ച്
കോണ്‍ക്രീറ്റ് തറ.
കൂട്ടിയിട്ട മണ്ണില്‍ കുത്തിമറിയുന്ന ‘ചില്‍ഡ്രന്‍സ് തിയേറ്റര്‍’
ഏകാഗ്രതയോടെ മീന്‍ പിടിക്കുന്ന
രണ്ടാം ക്ളാസുകാരന്‍.
സന്ധ്യയായെന്ന് അവനെ വിളിക്കാനെത്തുന്ന ഇത്താത്ത.
മടുത്തു ഈ ലൌകിക ബന്ധനം.
പുഴ ആലോചനാമഗ്നയായി.
അവസാനം
ആകാശത്തിനും കടലിനും ഒത്തുചേരാവുന്ന
നൈര്‍മല്യത്തിന്റെ ആ വരമ്പില്‍
അവള്‍ തന്റെ അശാന്തമായ ശയ്യ വിരിച്ചു

വി. ഹിക്മതുല്ല


പരമാര്‍ത്ഥം

േടുകയാണൊരു
പുതുയുഗ ജീവിത
സരണിയതെന്നാലും,
പഴമയെ വിട്ടൊരു
പുതുമയിതെങ്ങനെ
പുണരും മമ ഹൃദയം?
താഴ്വേരില്ലാ
തലപ്പുമാത്രം
എങ്ങനെ നിലനില്‍ക്കും?
സൂക്ഷമതയോടെ
വിവേചിച്ചറിയാം
ഈയൊരു പരമാര്‍ത്ഥം.
പീ.വി.എസ്. പടിക്കല്‍



ഓര്‍മ്മയുടെ ഒരുതുളളി


വീഴുന്ന മഴത്തുളളികളില്‍
ചിതറിയ ഓര്‍മ്മകളുണ്ടെന്ന്
ഞാന്‍ പറഞ്ഞപ്പോള്‍
അതു വിശ്വസിക്കാന്‍
നീ ബുദ്ധിമുട്ടിയതെന്താണ്?
പഴയ ഗോപുരത്തില്‍
നിലക്കാതെ എരിയുന്ന
വിളക്കു തിരിയാവാനൊന്നും
ഞാന്‍ കൊതിക്കുന്നില്ല.
പക്ഷേ....
നല്ല സന്ധ്യാ പ്രകാശം
കണ്ണിനെ മയക്കുകയാണോ?
എങ്കില്‍,
നിലാവിനേക്കാള്‍ ഭംഗിയുള്ള
ഒരു മനസ്സുകൂടി കാണുക.
ഉള്ളിന്റെയുള്ളില്‍
മിണ്ടാതെ കരയുന്ന
ഒരു മനസ്സുണ്ടെന്നറിയാന്‍ തന്നെ
നീയെത്രയോ വൈകി.
ത്വയ്യിബ അഫ്സല്‍



എക്സ്ചേഞ്ച്

കാമുകി: നിങ്ങളൊരു ലാപ്ടോപ്പായിരുന്നെങ്കില്‍
എനിക്കെപ്പോഴും എടുത്ത് നടക്കാമായിരുന്നു.
കാമുകന്‍: നീയൊരു ടീവിയോ ഫ്രിഡ്ജോ ആയിരുന്നെങ്കില്‍
എക്സ്ചേഞ്ച് മേള വരുമ്പോള്‍ എനിക്ക് നിന്നെ മാറ്റാമായിരുന്നു.


നരസിംഹം

യാള്‍ മകനേയും കൊണ്ട് മൃഗശാലയിലെത്തി.
സിംഹത്തെ കാണിച്ചുകൊണ്ട് മകനോട് പറഞ്ഞു:
മോനേ, ഇതാണ് സിംഹം.അപ്പോള്‍ നരസിംഹമേതാണഛാ?
മകന്‍ ചോദിച്ചു. സടയും മുടിയും നരച്ച സിംഹമാണ് മോനേ നരസിംഹം.
മശ്ഹൂദ് കണ്ണൂര്‍



അക്ഷരം


ക്ഷരമില്ലാത്ത അക്ഷരം
യുധമില്ലാത്ത അയോധ്യ
ശോകമില്ലാത്ത അശോകന്‍
ഉപമിക്കാനാവാത്ത അനുപമ
പ്രദീപ് കൊടിഞ്ഞി


മൃതിമധുരം


ജീവിതത്തിന്റെ കാമുകാ
മരണം വേദനയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?
തണല്‍ മരീചികയായ മരുഭൂവനങ്ങളില്‍
മനമെരിയുന്ന സായന്തനങ്ങളിലൂടെ
ഇരുള്‍ ഘനീഭവിച്ച ഇടനാഴികള്‍തോറും
ഉപ്പുകിനിയുന്ന വഴിത്താരകളില്‍
പ്രണയിനീ വരദാനമായ് നീ വരിക.
പഥികന് പാട്ടുപോലെ
വിരഹിയാമെനിക്ക്
പ്രത്യാശയുടെ തുരുത്തായ്
നീ വന്നു ചേരുക.
മാലാഖമാരുടെ
വെണ്‍ചാമരങ്ങള്‍ക്കിടയിലൂടെ
ഹൂറികളുടെ അകമ്പടിയില്‍
എന്നെ നീ വഴിനടത്തുക
അനശ്വരതയുടെ അനന്തതീരങ്ങള്‍
അന്വര്‍ത്ഥമാക്കാന്‍ ദൈവമേ....
എന്റെ വരണ്ട നാവില്‍
നീ കലിമയുടെ നറുതേന്‍ പുരട്ടുക.
ഗഫൂര്‍ കൊടിഞ്ഞി.



നിര്‍വ്വചനം

വി
ടരുന്ന കുസുമങ്ങള്‍
പൊഴിയുന്ന നൊമ്പരങ്ങള്‍
ഉതിരുന്ന വിലാപങ്ങള്‍
വളരുന്ന പദങ്ങള്‍
മരവിക്കുന്ന തൂലികകള്‍
മിഥ്യയാവുന്ന സ്വപ്നങ്ങള്‍
അഴിഞ്ഞാടുന്ന വേഷങ്ങള്‍
ഉയരുന്ന ക്രോശങ്ങള്‍
ധൂളിയാവുന്ന ബന്ധങ്ങള്‍
ഇതത്രെ ജീവിതം....!
...................
-ബന്ധങ്ങള്‍ വറ്റിയ-
ഷരീഫ് സിയാദ്



സന്യാസം

ന്റെ സന്യാസം
ഇന്നു തുടങ്ങുന്നു.
എന്‍ ചിന്തകള്‍, സ്വപ്നങ്ങള്‍
അടഞ്ഞ ജാലകത്തിനുള്ളില്‍
പുതച്ചുറങ്ങട്ടെ.
എന്‍ കാവ്യഭാവനയും, പൊട്ടിച്ചിരിയും
നീയിനി കേള്‍ക്കില്ല.
ഓളങ്ങളില്‍ മുങ്ങിപ്പൊന്തുന്ന
എന്‍ കഴിവ് ഞാന്‍ വലിച്ചെറിയട്ടെ.
അതിനാല്‍
സമാധിഗ്രഹത്തിന്റെ താക്കോല്‍
നീ എടുത്തു കൊള്ളുക.
ജാഫര്‍ അലി


ഗര്‍ഭപാത്രം

ജീവിതത്തിന്റെ ഭാരം പേറാന്‍ അറച്ചതു കൊണ്ടാവാം അവള്‍ മകന് തന്റെ ഗര്‍ഭപാത്രത്തില്‍ ഇടം കൊടുക്കാതിരുന്നത്.
പക്ഷേ, ജീവിതവീഥിയിലെവിടെവെച്ചോ മകന്‍ തന്റെ മാതാവിന്റെ മുഖംമൂടി തിരിച്ചറിഞ്ഞു. അയാളെഴുതി:“ക മാ ീൃൃ്യ ാ്യ റൌലുഹശരമ ങമാാലല, എന്നെ വഹിക്കാനാവാത്ത നിങ്ങളെ നോക്കാന്‍ എന്നെക്കൊണ്ടാവില്ല.
അബ്ദുറഹീം. എം.എം


മുത്തശ്ശിക്കഥ

ണ്ട് പണ്ട്, വളരെ പണ്ട്,
ഒരു ദേശത്ത് അമ്മയും അച്ഛനുമുള്ള
ഒരുവന്‍ ജീവിച്ചിരുന്നു........
മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി.....
ഇബ്നു ആദം. വെളിയങ്കോട്



കാര്‍ട്ടൂണ്‍




യാസിര്‍ പാടൂര്‍

പുഞ്ചിരി

നോക്കെത്താ ദൂരത്തെ
നോക്കുകുത്തിയിലും
കാണാക്കുയിലിന്റെ
ഈണങ്ങളിലും
സ്വപ്ന സാഗരങ്ങളുടെ
മിഴികളിലും
നൊമ്പരപ്പൂവിന്റെ
ഹൃദയങ്ങളിലും
ഞാന്‍
ഇന്നലെയുടെ പുഞ്ചിരി കണ്ടു.
നാദിയ. പി.സി


കാഴ്ച

ണ്ണിനു കാഴ്ചയുണ്ട്.
പക്ഷേ,
കണ്ടിട്ടില്ലിതു വരെ,
ഭൂമിയുടെ ആഴത്തെ.
ആകാശത്തിന്‍ മറുവശത്തെ.
മഴയിലെ മഴത്തുള്ളിയെ.
കവിതയിലെ ശാന്തതയെ.
ഉമ്മമ്മ പറഞ്ഞ കഥയിലെ-
കിരീടം വെച്ച
നീല നിറമുള്ള പക്ഷിയെ.
കണ്ടപോല്‍ നടന്നിട്ടുണ്ട്,
കാണാനിഷ്ടമില്ലാത്തതിനെ.
ജുമൈലത്ത്. പി.കെ






ഡി.ടി.പി. & ലേഔട്ട് : ഷഫീഖ്

സഹകാരി: എം.ആര്‍.കെ കാച്ചടിക്കല്‍
സാങ്കേതിക സഹായം: ബുനൈസ്. വീ.കെ

0 comments:

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP