ലക്കം 1

23 April 2009






വേണം നമുക്കുമൊരിടം...

ചറപറ പെയ്യുന്നത് ...

മഴയുടെ സംഗീതം തീവ്രമാണ്.
ജലം അതിന്റെ ഇടങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.
തുള്ളികള്‍ ചില്ലകളില്‍നിന്ന് വേര്‍പ്പെടുമ്പോഴാണ് പക്ഷികള്‍ തങ്ങളുടെ ഇടങ്ങളെ പുണരുന്നത്.
കറുത്ത മനുഷ്യര്‍ക്ക് (വെളുത്ത ഹൃദയങ്ങള്‍) അളിഞ്ഞുനാറുന്ന ഇടങ്ങള്‍ പ്രാണനാണ്.
നിന്റെ ആദ്യയിടം അജ്ഞാത അറയില്‍.
ഹേ വിഡ്ഢീ.. ചിരിക്കുന്നോ?
നീ നഗ്നനാണ്. വേഷങ്ങള്‍ അഴിച്ചു നോക്ക്.
ആത്മീയതക്ക് പൊന്നുവില. 916 ന്റെ കാരറ്റ്.
ഇടങ്ങളുടെ ഗുണനപ്പട്ടികയിലേക്ക് ധനം കിനിഞ്ഞിറങ്ങുന്നു. ഇടങ്ങളില്‍ ജിപ്സികളും ഖദര്‍ധാരികളും ചുറ്റിപ്പിണഞ്ഞിരിക്കുന്നു.
ചരിത്രനായകര്‍, ധീരരക്തസാക്ഷികള്‍...
തിരിഞ്ഞുനിന്ന് കടന്നുവന്ന കാല്‍പാടുകള്‍ പരതിയാല്‍ ഇടങ്ങളുടെ ഉണര്‍വ്വു കാണാം.
ആഹാ... ഇടം കള്ളന്,ചെരിപ്പുകുത്തിക്ക്, ബാര്‍ബര്‍ക്ക്,
സ്വാമിക്ക്..കൊള്ളാം ചക്കരേ കൊള്ളാം!
അതെ, ഓരോരുത്തരും അവരുടെ ഇടങ്ങള്‍ നേടിക്കഴിഞ്ഞു.
കാല്‍ചുവട്ടില്‍ നിന്നും മണ്ണ് അടര്‍ന്നു പോകുമ്പോഴും നോക്കിനില്‍ക്കുകയാണോ?
നമുക്കും വേണ്ടേ ഒരിടം?
നോക്കിനില്‍ക്കുകയല്ല!
ഇടപെടുകയാണ്,
ഇടം കണ്ടെത്തുകയാണ് !!
എഡിറ്റര്‍



നക്ഷത്രം പറഞ്ഞത്


മൂക രാത്രിയില്‍ കിഴക്കന്‍ വാനലോകത്ത് തെളിഞ്ഞൊരു ധ്രുവനക്ഷത്രം ചന്ദ്രനോട് പറയാതെ പറഞ്ഞൊരു കഥയുണ്ട്.
വെറുതെ ചെവിയോര്‍ത്തപ്പോള്‍ കേട്ടതിങ്ങനെ........
നക്ഷത്രം പറഞ്ഞു: “നമ്മള്‍ ഇരുളടഞ്ഞ ലോകത്തിന്റെ വഴികാട്ടികളാണ് ”.
ചന്ദ്രന്‍ മൊഴിഞ്ഞു: “പക്ഷെ പ്രഭാതം നമ്മെ മായ്ച്ചുകളയുന്നു”. നക്ഷത്രം പ്രതിവചിച്ചു: “എങ്കിലുമെന്താ, പുതിയ സൂര്യോദയത്തിന് നാന്ദികുറിക്കുന്നുണ്ടല്ലോ”.
ശമീം ചൂനൂര്


തൊഴില്‍


കുറെ നാളായി ഒരു ജോലിയന്വേഷിച്ച് അലയാന്‍ തുടങ്ങിയിട്ട്. എവിടെയും ഒരഭയം ഇതുവരെ കിട്ടിയില്ല.എത്രയോ പടികള്‍ മാറിമാറി കയറിയിറങ്ങി. എത്രയോ അന്വേഷണങ്ങളും എഴുത്തുകുത്തുകളും നടത്തി. അങ്ങനെ ഏതോ ഒരു സന്ദര്‍ഭത്തില്‍ അവന്‍ ഈ അന്വേഷണങ്ങളെല്ലാം വിവിധ തലക്കെട്ടുകള്‍ക്ക് കീഴില്‍ ക്രമീകരിച്ച് ഒരു പത്രത്തിലേക്കയച്ചുകൊടുത്തപ്പോള്‍ അവരത് പ്രസിദ്ധീകരിക്കാമെന്നേ
റ് അയാല്‍ ഒരു പത്രത്തിന്റെ തൊഴില്‍ പംക്തിയുടെ എഡിറ്ററാണ്.
അനസ് . കെ.സി


ബിംബങ്ങള്‍


െസ്സി....
റൂണി.....
വിയ്യ....
ആസര്‍ ബിംബ നിര്‍മാണ ത്തില്‍ തന്നെയാണ്...

മഖ്ബൂല്‍ മാറഞ്ചേരി


പശ്ചാത്താപമ്

നിറഞ്ഞ കണ്ണ്
അടഞ്ഞ കാത്
വിറക്കുന്ന മൂക്ക്
തുളുമ്പുന്ന ശ്ളേഷ്മം
തുടുത്ത കവിള്‍
വിതുമ്പുന്ന ചുണ്ട്
ഖേദം, പ്രാര്‍ത്ഥന
പിന്നെ, മറവിയും
ആവര്‍ത്തനവും.

പരാരി


ബാന്ധവം


തീര്‍ത്തും വിജനമായ ആള്‍ക്കൂട്ടത്തിലൂടെ നടക്കേണ്ടി വരുമ്പോള്‍ തനിച്ചാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.
മുന്നിലുള്ളവരൊക്കെ, എന്നെ എന്തൊക്കെയോ പഠിപ്പിക്കുന്നെന്നും പിന്നിലുള്ളവരൊക്കെ, എന്തിലോ എന്നെ പിന്തുടരുന്നെന്നും കരുതാറുണ്ട്. എന്നിട്ടും എന്റെ നാട്ടില്‍, വീട്ടില്‍ കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കാണെന്നോര്‍ക്കുമ്പോള്‍....
ജൌഹറ. ടി.


കില്ലര്‍

ബാല്യത്തില്‍ അച്ഛന്‍ വാങ്ങിത്തന്ന കളിക്കോപ്പുകളുടെ പേരുകള്‍ ഇന്നും ഓര്‍ക്കുന്നു. വളര്‍ന്നപ്പോള്‍ വാങ്ങിത്തന്ന പാന്റിലും ഷര്‍ട്ടിലും തുന്നി പ്പിടിപ്പിച്ചതും അതേ പേരുകളായിരുന്നു.
ഞാന്‍ ആദ്യം കണ്ട സിനിമക്കും, അമ്മാവന്‍ വാങ്ങിതന്ന ഗെയ്മിനും എന്റെ സൂപ്പര്‍ സ്റാറിനും അതേ പേര്.
മധുരപ്പതിനേഴെത്തിയ ഘട്ടത്തില്‍ ഒരു രാത്രി അച്ഛന്റെ നെഞ്ചത്ത് പിസ്റളുമായി ചുവപ്പുപൂക്കള്‍ വിരിയിച്ചപ്പോള്‍ എനിക്ക് പതിച്ചുകിട്ടിയ പേരും അതുതന്നെ ‘കില്ലര്‍’!!
അഷ്ഫാഖ് എരുമേലി


നിറഭേദം


ഠിക്കാനിരുന്ന കുട്ടിയുടെ മുഖം അപ്പോള്‍ ചുവപ്പായിരുന്നു.
പിന്നീട് ചിലപ്പോള്‍ പച്ചയായും ചിലപ്പോള്‍ കാവി നിറമായി മാറുന്നതും അമ്മ കണ്ടിരുന്നു.
പഠനകാലത്തിനുശേഷം, നിറങ്ങളില്ലാത്ത ലോകത്ത്, നിറങ്ങളെ അവര്‍ണ്ണമാക്കുവാന്‍കഴിയാതെ,
അരാഷ്ട്രീയതയുടെ തേരിലാണ് അവന്‍ സഞ്ചരിക്കുന്നത്.
അനസ് . എസ്


നായകന്‍


മ്മ പറഞ്ഞ കഥകളിലെല്ലാം
ഞാനായിരുന്നു നായകന്‍.
അവള്‍ പറഞ്ഞ കിനാവുകളിലും
ഞാനായിരുന്നു ജൂലിയറ്റ്.
പക്ഷെ, ഞാന്‍ പറഞ്ഞ കഥകളിലെല്ലാം
മറ്റു പലരുമായിരുന്നു കഥാപുരുഷര്‍.
പലവട്ടം നായകനാകാന്‍ ശ്രമിച്ചിട്ടും
ഞാന്‍ ഞാനല്ലാതാവുകയായിരുന്നു.
എനിക്ക് എന്നെ തന്നെ
നഷ്ടപ്പെടുകയായിരുന്നു.
സല്‍മാനി



ആധുനികം

ബേ
ബിഫുഡ് കണികണ്ടുണരും
കുരുന്നുകള്‍- ക്കന്യം
അമ്മിഞ്ഞതന്‍ നന്മ
കാലുകളുറക്കും മുമ്പേ മൊഴിചൊല്ലി-
യകലും ദമ്പതികള്‍
അന്തിമ അഭയം അമ്മതൊട്ടിലില്‍
പോറ്റമ്മതന്‍ കരുണാകടാക്ഷം
മൃഗക്ഷീരം കുടിച്ചവരില്‍ മൃഗീയത
വളരുമത് സ്വാഭാവികം സ്നേഹ സാന്ത്വനം
കൊതിപ്പൂ അവര്‍
കളിപ്പാട്ടങ്ങളിലൊതുക്കിടും
ഫലമോ യന്ത്രവല്‍കൃത മസ്തക-
വാഹികള്‍ വാഴും ലോകം.
ബാല്യഗുരുനാഥനവന് വിഡ്ഢിപ്പെട്ടി
കൌമാരം സുഖിപ്പാന്‍ കാമുകികളും
യുവത്വം തകര്‍ക്കും വേശ്യാലയ തിണ്ണകള്‍
വാര്‍ദ്ധക്യം തളച്ചിടാന്‍ വൃദ്ധസദനങ്ങളും.
നവലോക ക്രമത്തില്‍ അജണ്ടകള്‍
നീളുമ്പോള്‍ തകരുന്നത്,
അകലുന്നത് മനുഷ്യത്വമെത്രേ...

ഫവാസ് മാറഞ്ചേരി


അനുരാഗ സാഗരം

ഈ സ്നേഹസാന്ദ്രമാം സാഗരതീരത്ത് ചെറുമന്ദാര പുഷ്പമായ് നീ വിടര്‍ന്നു.
ഒരോ ഇരുളിലും ദിവ്യമാമനുരാഗ ദീപമെനിക്കായ് കൊളുത്തിവെച്ചു.
സിന്ദൂരരേഖയില്‍ കുങ്കുമം ചാര്‍ത്തി നീ നിറതിങ്കളായെങ്കില്‍ എന്നരികില്‍ നിന്നിലലിഞ്ഞു നിന്നാത്മാവില്‍ ഞാനൊരു- വര്‍ണ്ണശലഭമായ് നൃത്തമാടും. ആമ്പലിന്‍ പൊയ്കയില്‍ നീരാടാനെത്തവേ ഒരു സൂര്യബിംബമായ് നീ വിളങ്ങി സ്വര്‍ണ്ണ നൂലിഴ ചേര്‍ത്ത നിന്‍ ഗന്ധര്‍വ്വ ഗാനത്തില്‍ ഒരു മൃതു സ്പര്‍ശമായ് ഞാനലിഞ്ഞു.
ആ ദിവ്യഗാനത്തിന്‍ ദളങ്ങളെ ചുംബിക്കാന്‍ ഒരു കുഞ്ഞു മധൂപമായ് മാറിയെങ്കില്‍...
ഞാന്‍ മാറിയെങ്കില്‍...
അനുരാഗ സാഗരം ആരെ കല്ലെറിയണം?
പതിനാലാം രാവിലെ അമ്പിളിയെ കണ്ട പൊയ്കയിലെ ആമ്പലിന് ഒരാശ.
മാനത്തെ പ്രതിബിംബം പൊയ്കയില്‍ പതിഞ്ഞപ്പോള്‍ ആമ്പലിന്റെ മനസ്സൊന്നു ത്രസിച്ചു.
കാറ്റില്‍ ഇളകിയാടി സന്തോഷത്തോടെ ഓരോ ഇതളുകള്‍ വിടര്‍ത്തി ചന്ദ്രബിംബത്തെ നോക്കി പുഞ്ചിരിച്ചു.
പകലടുക്കുന്തോറും മാഞ്ഞുപോകുന്ന തന്റെ സ്നേഹഭാജനം തനിക്ക് അപ്രാപ്യമാണെന്നു കണ്ട ആമ്പല്‍ തന്റെ സകലതും ഒരു കരിവണ്ടിന് കാഴ്ച്ചവെച്ചു.
പിന്നെ പുലര്‍ച്ചെ കേട്ട വാര്‍ത്ത ഇങ്ങനെയാണ്: ‘പീഡനം, പ്രതി പിടിയില്‍’. അനസ്. പി.എ


നായകര്‍


അറവിലേക്ക് നയിക്കുന്നവര്‍
കുഞ്ഞാടുകള്‍ക്ക്
വഴിയോരക്കാഴ്ചകള്‍ ,
വെള്ളം, പുല്ല്.......
വേണ്ടുവോളം കൊടുക്കുന്നു.
അറിവിലേക്ക് നയിക്കുന്നവര്‍
ആഗ്രഹിക്കുന്നു,

പ്രമോദ് ഇരുമ്പുഴി

അപ്രാപ്യം.


നിനവുകളുടെ അന്തി

നിനവുകള്‍ പൊഴിയുമീ
രാത്രിതന്‍ മാറില്‍ വിരഹത്തിന്‍
മഞ്ഞു പൊഴിഞ്ഞിടുന്നു.

ദുഃഖങ്ങളറിയാത്ത
ക്യാന്‍വാസിലിരുന്നൊരു
ശ്ളോകത്തിന്‍ പൂവുവിരിഞ്ഞിടുന്നു.
വിടപറയും നേരമോര്‍ക്കുവാനിത്തിരി-
യസുലഭ നിമിഷത്തിന്നോര്‍മ്മ മാത്രം.
അന്നൊരു പുളിമരക്കൊമ്പില്‍ ,
നിയാദ്യമായി-
യൂഞ്ഞാലു കെട്ടിയതോര്‍ക്കുന്നുവോ.......
നിശ്വാസമുതിരും നിന്നാശ്വാസ ദീപങ്ങളീ- ക്കരിയിലക്കാറ്റിലണഞ്ഞിടുന്നോ..........
പാടാന്‍ മറന്നൊരീ വിരഹഗാനത്തില്‍ നീ-
യൊരു കൊച്ചുരാക്കിളിയായതാണോ.......
ഇരുളിന്റെ ദൈര്‍ഘ്യത്തിലിപ്പൊഴും ചെറുകണ-
മുറങ്ങാതെ മിഴികളെ തേടുമ്പൊഴും.
ഫെബ്ന . എം



പോരാളികള്‍


ജീവിതത്തില്‍ അയാളെ ഏറെ ഭ്രാന്ത് പിടിപ്പിച്ച ഒന്നായിരുന്നു ക്ളോക്ക് .
ഒരോ നിമിഷവും മരണത്തിന്റെ പതിഞ്ഞ കാലൊച്ചയായി സെക്കന്റ് സൂചി . ക്ഷമകെട്ട് അതിന്റെ ബാറ്ററിയെടുത്ത് കൈയ്യിലിട്ട് ഞെരിച്ച് ദൂരേക്ക് ആഞ്ഞെറിഞ്ഞു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു:
“കാലത്തെ തോല്‍പ്പിച്ചേ.......”
അജ്മല്‍ മമ്പാട്


യാത്രാമൊഴി

തൂവെള്ള നിറമാണെങ്കിലും എന്റെ മനസ്സില്‍ കറുപ്പാണ്.
തേനാണെങ്കിലും നീ എനിക്ക് കാഞ്ഞീരക്കുരുവാണ് .
അക്ഷരങ്ങള്‍ ചവയ്ക്കാന്‍ തുടങ്ങുന്ന കാലത്ത് നീ എന്റെതായിരുന്നു.
ഓരോ അക്ഷരത്തിനും വര്‍ണ്ണപ്പകിട്ടേകിക്കൊണ്ട് പൂവിന്റെ ഇതളായി ഞാനും പൂമ്പാറ്റയായി നീയും.
ഇന്ന് നീ വേര്‍പ്പാടിന്‍ സന്ദേശമറിയിച്ച നിമിഷം തീ നാമ്പ് കയറി എന്‍ ഹൃദയം തീ തുപ്പും അഗ്നിപര്‍വ്വതമായ്.
പിന്നിലെ കാലൊച്ച കേള്‍ക്കുന്നു ഞാന്‍ അറിയാതെ ഞാനൊന്ന് വിറച്ചുപോയ്. ആരോ വാതില്‍ മുട്ടുംനേരം ഞാനോര്‍ക്കുന്നു എന്‍ മണ്ടത്തരങ്ങള്‍.
ചിമ്മിണിവിളക്കിന്‍ വെട്ടത്തില്‍ കണ്ടു അതെന്‍ കാലനാണ്.
നിജാസ്. വി


നിലനില്‍പ്പ്


വഴിയില്‍ വേദമോതിത്തുടങ്ങിയപ്പോഴാണ് അച്ഛനമ്മമാര്‍ക്ക് നിത്യശയനം സമ്മാനിച്ചത്. ജീവിതം സ്വപ്നം കണ്ടതിനാണ് കാമുകിയെ കഠാര കൊണ്ട് ചുംബിച്ചത്. അങ്ങനെയങ്ങനെ....
കുറ്റബോധം തോന്നിത്തുടങ്ങിയപ്പോഴാണ് മനസാക്ഷിയെ വെടിവെച്ചുകൊന്നത്. ഫാഇസ് അബ്ദുല്ല


കമ്മ്യൂണിസ്റുക്കാരന്റെ മകള്‍

നിന്റെ വാക്ക് ചിതലരിച്ചു
നിന്റെ സ്വര്‍ഗ്ഗത്തിന്
കരാറുക്കാരനില്ല.
എന്നിട്ടുമെന്തിനാ ഭുജിക്കുന്ന
അന്നത്തിന് നിരീശ്വരത്വം
വിളമ്പുന്നത്.

എം.ആര്‍.കെ.കാച്ചടിക്കല്‍


മഴവില്ല്

പ്രണയം
പരിശുദ്ധമാണ്
മേനിയഴകിന്നതീതമാണ്
അതുകൊണ്ടുമാത്രമാണ്
ഇന്നലെയും സൂര്യന്‍
തന്‍ പ്രണയിനിയാം,
ഭൂവിനായ്
നിറവില്ലൊരുക്കിയത്.
അബ്ദുല്‍ ഹഖ്


1 comments:

കരീം മാഷ്‌ July 24, 2009 at 1:09 PM  

ദയവായി പ്രമോദ്.ഇരുമ്പുഴിയുടെ ഈ മെയില്‍ വിലാസം എനിക്കയച്ചു തരിക.
കരീം മാഷ്.
tkkareem@gmail.com

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP